മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നു സൂചന. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, ഈ മൂന്നാം ഭാഗത്തിന്റെ രചന പുരോഗമിക്കുകയാണെന്നും അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിച്ച്, 2025 അവസാനം റിലീസ് ചെയ്യാൻ പാകത്തിനാകും ചിത്രം ഒരുക്കുകയെന്നുമാണ് അറിയാൻ സാധിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ഗ്രോസ് നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം അതിന് ശേഷം വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴു ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യം 2 എന്ന ചിത്രവും ഇതിനോടകം മൂന്നോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്ത ദൃശ്യം 2013 ലാണ് റിലീസ് ചെയ്തത്. 2021 ലാണ് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസായത്.
അതിന് ശേഷം മോഹൻലാൽ നായകനായ നേര് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റും ഒരുക്കിയ ജീത്തു ജോസഫ്, മോഹൻലാൽ തന്നെ നായകനാവുന്ന റാം എന്ന ചിത്രവും ഒരുക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന റാം ഇനി 50 ദിവസത്തെ ചിത്രീകരണം കൊണ്ട് പൂർത്തിയാവും. റാം കൂടെ തീർത്തതിന് ശേഷമേ ദൃശ്യം 3 എന്ന ചിത്രത്തിലേക്ക് മോഹൻലാൽ- ജീത്തു ടീം കടക്കു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 3 നിർമ്മിക്കുക. ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ റിലീസായ ബേസിൽ ജോസഫ് ചിത്രം നുണക്കുഴിയും സൂപ്പർ ഹിറ്റായിരുന്നു.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.