[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മലയാള സിനിമയിൽ ടിബറ്റൻ ഗാനം; കിഷ്കിന്ധാ കാണ്ഡത്തിലെ പുത്തൻ ഗാനം കാണാം

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിലെ പുതിയ ഗാനമെത്തി. ‘വാനര ലോകം’ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ശ്യാം മുരളീധരൻ വരികൾ രചിച്ച ഈ ഗാനത്തിന് മുജീബ് മജീദ് ആണ് സംഗീതം പകർന്നത്. ജോബ് കുര്യനും ജെ’മൈമയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമാ ഗാനം ടിബറ്റൻ വരികളോടെ തുടങ്ങുന്നത്. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നു.

അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്‌, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും വേഷമിട്ടിരിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ പന്ത്രണ്ടിന് റിലീസ് ചെയ്യും. ‘സുമദത്തൻ’ എന്ന കഥാപാത്രമായ് ജഗദീഷും ‘ശിവദാസൻ’ എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ‘സുധീർ’ എന്ന കഥാപാത്രമായാണ് നിഷാൻ എത്തുന്നത്. ‘അമൃത് ലാൽ’ എന്ന കഥാപാത്രമായി നിഴൽകൾ രവിയും ‘പ്രശോഭ്’ എന്ന കഥാപാത്രമായി ഷെബിൻ ബെൻസണും അഭിനയിച്ചിരിക്കുന്നു. ഇവരുടെ കാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രസംയോജനം: സൂരജ് ഇ എസ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.