[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ ഓവർസീസ് റിലീസിനൊരുങ്ങി ARM ; ബുക്കിംഗ് ആരംഭിച്ചു

ടോവിനോ തോമസ് നായകനായെത്തുന്ന അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത് വമ്പൻ ഓവർസീസ് റിലീസിന്. ചിത്രത്തിലെ ഗൾഫിലെ ടിക്കറ്റ് ബുക്കിംഗ് അവിടെ പല സ്‌ക്രീനുകളിലും ആരംഭിച്ചു കഴിഞ്ഞു. ഹോം സ്ക്രീൻ എന്റർടൈൻമെന്റാണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത്. അമേരിക്കയിൽ പ്രൈം മീഡിയ, ഓസ്‌ട്രേലിയ/ ന്യൂസിലാൻഡിൽ വാൻഡർലസ്റ്റ്‌ ഫിലിംസ്, ബ്രിട്ടനിൽ സിനിമ ബോളിൻ, കാനഡയിൽ യോർക്ക് എന്നിവരാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.

വലിയ ഹൈപ്പിൽ എത്തുന്ന ഈ ആക്ഷൻ ചിത്രം ത്രീഡി ഫോർമാറ്റിൽ കൂടിയാണ് റിലീസ് ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ തോമസ് ജീവൻ പകരുന്നത്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് റിലീസ് ചെയ്യുന്ന ഈ ചിത്രം നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസ് ആണ് റിലീസ് ചെയ്യുക.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം സെപ്റ്റംബർ 12 – നാണ് ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ്ങും ഉടനെ ആരംഭിക്കും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.