മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ തുടരുകയാണ്. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിലെ സ്റ്റില്ലുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ആവേശപൂർവം ആണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ ഗെറ്റപ്പിൽ ഉള്ള ചിത്രങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. ഈ കിടിലൻ ലൊക്കേഷൻ ചിത്രങ്ങൾക്ക് വമ്പൻ സ്വീകരണം ആണ് ആരാധകരും സിനിമാ പ്രേമികളും ചേർന്നു നൽകുന്നത്. നാലോളം ഗെറ്റപ്പിൽ ആണ് ഇതിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, പ്രഭു എന്നിവരെയും ഈ പുതിയ ലൊക്കേഷൻ ചിത്രങ്ങളിൽ കാണാൻ സാധിക്കും.
സുബൈദ എന്ന കഥാപാത്രം ആയാണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവർക്ക് പുറമെ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പൂജ കുമാർ, മുകേഷ്, നെടുമുടി വേണു, രഞ്ജി പണിക്കർ എന്നിവരും ബ്രിട്ടീഷ്, ചൈനീസ് നടന്മാരും ഇതിൽ അഭിനയിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ ഒരുക്കുന്നത്. സാബു സിറിൽ പ്രോജക്ട് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് റോണി റാഫേലും ദൃശ്യങ്ങൾ ഒരുക്കുന്നത് തിരുവും ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്ത വർഷം മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.