[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

മിഖായേൽ പുതിയ ട്രെയ്‌ലർ എത്തി; വിജയ കുതിപ്പ് തുടർന്ന് നിവിൻ പോളി ചിത്രം..!

 യുവ താരം നിവിൻ പോളി നായക വേഷത്തിൽ എത്തിയ മിഖായേൽ എന്ന ചിത്രം ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് ആണ് കേരളത്തിൽ റിലീസ് ചെയ്തത്. ഹനീഫ് അദനി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ മികച്ച മാസ്സ് ആക്ഷൻ ത്രില്ലെർ എന്ന പ്രേക്ഷകഭിപ്രായം ആണ് നേടി എടുത്തത്.  ആദ്യ നാല് ദിനം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി പത്തു കോടിക്ക് മുകളിൽ ഈ ചിത്രം നേടിയെന്ന റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണ നേടി ഹൌസ് ഫുൾ ഷോകളോടെ ആണ് മിഖായേൽ കുതിക്കുന്നത്. ഇന്ന് ഈ ചിത്രത്തിന്റെ പുതിയ ഒരു ട്രയ്ലർ കൂടി റിലീസ് ആയിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും, പഞ്ച് ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന സംഗീതവുമൊക്കെയാണ് ഈ മാസ്സ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതോടൊപ്പം കുടുംബ ബന്ധങ്ങളും ഈ ചിത്രത്തിന്റെ കഥയുടെ ഭാഗം ആണ്.

ഹനീഫ് അദനി തന്നെ രചന നിർവ്വഹിച്ച ഈ ത്രില്ലർ ചിത്രത്തിൽ യുവ താരം ഉണ്ണി മുകുന്ദൻ ആണ് വില്ലൻ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത നടി മഞ്ജിമ മോഹൻ ആണ്. ഇവരോടൊപ്പം സിദ്ദിഖ്, ജെ ഡി ചക്രവർത്തി. സുരാജ് വെഞ്ഞാറമ്മൂട്, സുദേവ് നായർ, കലാഭവൻ ഷാജോൺ, ബൈജു, ബാബു ആന്റണി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, കിഷോർ, ജയപ്രകാശ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിരിക്കുന്നു. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ മിഖായേലിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണു പണിക്കരും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും ആണ്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.