[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബഹ്‌റൈനിലും വിജയ് സൂപ്പർ തന്നെ; വമ്പൻ വരവേൽപ്പ് നേടി ആസിഫ് അലി- ജിസ് ജോയ് ചിത്രം..!

ജിസ് ജോയ്- ആസിഫ് അലി ടീം മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചതും ജിസ് ജോയ് തന്നെയാണ്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെറിനു ഗൾഫ് രാജ്യങ്ങളിലും വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി ബഹറിനിൽ എത്തിയ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ സ്വീകരണം ആണ് ആരാധകരും സിനിമാ പ്രേമികളും ചേർന്ന് നൽകിയത്. സംവിധായകൻ ജിസ് ജോയ്, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗീസ് എന്നിവർ അവിടെ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഗൾഫിലും മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ഈ ചിത്രം ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിന്റെ തുടർച്ചയായ രണ്ടാം സൂപ്പർ ഹിറ്റാണ്.  സൺ‌ഡേ ഹോളിഡേ എന്ന വിജയ ചിത്രമാണ് ഇവർ ഇതിനു മുൻപേ സമ്മാനിച്ചത്. വൈകാരിക മുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളും നർമ്മവും പ്രണയവും എല്ലാം ചാലിച്ചൊരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും കുടുംബ പ്രേക്ഷകരാണ് ആഘോഷമാക്കുന്നതു. സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് നവാഗതനായ പ്രിൻസ് ജോര്ജും പശ്ചാത്തല സംഗീതം ഒരുക്കിയത് ടീം ഫോർ മ്യൂസിക്‌സും ആണ്. റെനഡിവേ ദൃശ്യങ്ങൾ ഒരുക്കിയ ഈ സിനിമ എഡിറ്റ് ചെയ്തത് രതീഷ് രാജ് ആണ്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.