മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ അടുത്ത റിലീസ് ആണ് നവാഗതനായ നിർമ്മൽ സഹദേവ് ഒരുക്കിയ രണം എന്ന ചിത്രം. വരുന്ന സെപ്റ്റംബർ മാസം ആറാം തീയതി രണം റിലീസ് ചെയ്യുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്നത് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ആണ്. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രൈലെർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇതിന്റെ തീം സോങ്ങും സ്നീക് പീക് ടീസറുകളും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഒട്ടേറെ തവണ റിലീസ് മാറ്റി വെച്ചതിനു ശേഷമാണ് രണം ഇപ്പോൾ റിലീസിനെത്തുന്നത് എന്നതും ആരാധകരുടെ കാത്തിരിപ്പു വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്. മോഹൻലാൽ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ് എന്നിവർ ഉൾപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ തിരുവനന്തപുരത്തു ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്‌വി. ഡിട്രോയിറ്റ് ക്രോസിങ് എന്നായിരുന്നു രണത്തിനു ആദ്യം നൽകിയ പേര്. ഇഷ തൽവാർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ റഹ്മാൻ, അശ്വിൻ കുമാർ, നന്ദു എന്നിവരും അഭിനയിക്കുന്നുണ്ട്. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ക്രൈം ഡ്രാമയിൽ പൃഥ്വിരാജ് ഒരു കാർ മെക്കാനിക് ആയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംവിധായകൻ നിർമ്മൽ സഹദേവ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ആനന്ദ് പയ്യന്നൂർ, റാണി, ലോസൺ ബിജു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.