Oru Kuttanadan Blog Movie Song
മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത രചയിതാവ് സേതു സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. അടുത്ത മാസം പകുതിയോടെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു പുതിയ വീഡിയോ സോങ് കൂടി ഇന്ന് റിലീസ് ചെയ്തു. മാനത്തെ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ശ്രീനാഥിന്റെ സംഗീത സംവിധായകനായി ഉള്ള ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. മനോഹരമായ ഒരു പ്രണയ ഗാനമായാണ് മാനത്തെ എന്ന ഈ പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന മനോഹരമായ രംഗങ്ങളും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിയും ലക്ഷ്മി റായിയും ആണ് ഈ ഗാനത്തിലെ പ്രധാന താരങ്ങൾ.
സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ പതിനാലിന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഒഫീഷ്യൽ ആയി റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയി എത്തുന്നത്. പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ജനപ്രിയ താരങ്ങളായ സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.