[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

12 മണിക്കൂർ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് ആയി ഒരു കുട്ടനാടൻ ബ്ലോഗിലെ പുതിയ ഗാനം..!

ഇന്നലെ വൈകുന്നേരം 7 മണിക്കാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ സോങ് റീലീസ് ചെയ്തത്. മാനത്തെ എന്ന വരിയോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 12 മണിക്കൂർ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഈ പ്രണയ ഗാനം. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം ശ്രീനാഥ് ശിവശങ്കരൻ ആണ് ഒരുക്കിയിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ വർഷങ്ങൾക്കു മുൻപ് പ്രശസ്തനായ ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

എലേലം പടി ഏലോ എന്ന ആദ്യ ഗാനവും, ഉണ്ണി മുകുന്ദൻ ആലപിച്ച രണ്ടാമത്തെ ഗാനവും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞതിനു ശേഷം ആണ് ഈ മൂന്നാമത്തെ ഗാനവുമായി ഒരു കുട്ടനാടൻ ബ്ലോഗ് ടീം എത്തിയത്. മികച്ച ദൃശ്യങ്ങളും കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗാനം. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്ത വിഷന്റെ ബാനറിൽ മുരളീധരനും ശാന്താ മുരളിയും ചേർന്നാണ്. സെപ്റ്റംബർ മാസം പതിനാലിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സേതു തന്നെ രചിച്ച ഈ ചിത്രത്തിൽ ലക്ഷ്‌മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ്‌ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.