മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു മലയാള നടന് വേണ്ടി കേരളത്തിൽ ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂർ മോഹൻലാൽ ഫാൻസ് ഉയർത്തിയ ഒടിയൻ സ്‌പെഷ്യൽ കട്ട് ഔട്ട്. തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിനു മുന്പിലാണ് അവിടുത്തെ മോഹൻലാൽ ആരാധകർ 130 അടി നീളമുള്ള വമ്പൻ ഒടിയൻ കട്ട് ഔട്ട് ഉയർത്തിയതു. കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും പ്രശസ്തവുമായ തീയേറ്ററുകളിൽ ഒന്നാണ് രാഗം. ഇവിടെ ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെയും ഒടിയൻ റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു.
മേൽപറഞ്ഞ കട്ട് ഔട്ട് ന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു എന്നു തന്നെ പറയാം. ദളപതി വിജയ് ഫാൻസ് കൊല്ലത്ത് കഴിഞ്ഞ മാസം ഉയർത്തിയ 175 അടി വലിപ്പമുള്ള കട്ട് ഔട്ട് ആണ് കേരളത്തിൽ ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ഏതായാലും ഒരു മലയാള നടന് വേണ്ടി ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് ഇപ്പോൾ രാഗത്തിൽ ഉയർന്നിരിക്കുന്ന ഈ മോഹൻലാലിന്റെ കട്ട് ഔട്ട് തന്നെയാണ്. ഇതിനു മുൻപ് ഈ റെക്കോര്ഡ് കൈവശം വെച്ചിരുന്നതും മോഹൻലാൽ തന്നെ ആയിരുന്നു. ആലപ്പുഴയിൽ ഉയർന്ന 101 അടിയുടെ കട്ട് ഔട്ട് ആയിരുന്നു അത്. ആലപ്പുഴ പങ്കജ് തിയേറ്ററിന്റെ മുന്നിൽ ആണ് ആ കട്ട് ഔട്ട് പൊങ്ങിയത്. നാളെയാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ലോകം മുഴുവൻ റീലീസ് ചെയ്യാൻ പോകുന്നത്. തൃശൂർ രാഗത്തിൽ ആദ്യ ദിനത്തിലെ മുഴുവൻ ടിക്കറ്റുകളും സോൾഡ് ഔട്ട് ആണ്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.