[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ആടുതോമയുടെ ഡയലോഗുമായി പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ; റിലീസ് ചെയ്തത് ദുൽഖർ സൽമാൻ..!

ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് യുവ താരം ദുൽഖർ സൽമാൻ റിലീസ് ചെയ്തു.  ആദി എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ മലയാളത്തിന്റെ നായക നിരയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാൽ നായകനാവുന്ന ഈ ചിത്രം ഒരുക്കിയത് രാമലീല എന്ന വമ്പൻ വിജയം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച അരുൺ ഗോപി ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്റെ അച്ഛനായ മോഹൻലാലിൻറെ കരിയറിൽ അദ്ദേഹം അവതരിപ്പിച്ച  ഏറ്റവും മാസ്സ് ഡയലോഗുകളിൽ ഒന്നായ ആടുതോമയുടെ ഡയലോഗ് പ്രണവ് പറയുന്നു എന്നതാണ്.

ആരാധകരെ ആവേശം കൊള്ളിക്കുന്ന ഈ ടീസർ റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇന്ന് രാവിലെ ലൂസിഫറിന്റെ മെഗാ മാസ്സ് ടീസർ കണ്ടു മതിമറന്ന ആരാധകർക്ക് ഇരട്ടി മധുരം പകരുന്നതാണ് ഇരുപത്തിയൊന്നാം  നൂറ്റാണ്ടിന്റെ ടീസർ. അരുൺ ഗോപി തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു. പുതുമുഖം റേച്ചൽ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്‌നും സുപ്രീം സുന്ദറും ചേർന്നാണ്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷനുമാണ്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.