നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായ ലൂസിഫർ ഇപ്പോഴും വിജയകുതിപ്പു തുടർന്ന് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം ഇതിനോടകം പതിനെട്ടു ദിവസം കൊണ്ട് നേടിയ വേൾഡ് വൈഡ് കളക്ഷൻ 115 കോടിക്ക് മുകളിൽ ആണ്. ഈ ചിത്രം ഇതുവരെ നടത്തിയ ബിസിനസ് ആവട്ടെ നൂറ്റിയന്പതിനോട് അടുക്കുന്നു. ഇപ്പോഴിതാ മൂന്ന് വർഷം മുൻപ് മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലി മുരുകൻ നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ ഇന്റർനാഷണൽ മാർക്കറ്റിലും മലയാള സിനിമയുടെ അഭിമാനമുയർത്തി കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിനുള്ളിൽ ലൂസിഫർ ഇടം പിടിച്ചു കഴിഞ്ഞു.
പത്തു മില്യൺ ഡോളേഴ്‌സ് അവിടെ നിന്ന് നേടിയ ബാഹുബലി 2 ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഈ ലിസ്റ്റിൽ 5 .33 മില്യൺ ഡോളേഴ്‌സ് മൂന്നാഴ്ച പിന്നിടുന്നതിന് മുൻപേ നേടിയാണ് ലൂസിഫർ പത്താം സ്ഥാനത്തു എത്തിയത്. ഹിന്ദി ചിത്രങ്ങളായ ബജ്‌രംഗി ഭായ് ജാൻ , ദങ്കൽ , സുൽത്താൻ , ദിൽവാലെ, ടൈഗർ സിന്ദാ ഹൈ, ധൂം 3 , ഹാപ്പി ന്യൂ ഇയർ, റയീസ് എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ ഈ ലിസ്റ്റിൽ ഉള്ളത്. ഏറ്റവും വലിയ ഓവർസീസ് ഗ്രോസ് നേടിയ സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ മുന്പന്തിയിലും എത്തിയ ലൂസിഫർ പതിനെട്ടു ദിവസം കൊണ്ട് നേടിയ കേരളാ ഗ്രോസ് 56 കോടിക്ക് മുകളിൽ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.