[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

”ഇത് രാജകീയം ” 50 മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തി മധുര രാജ

മമ്മൂട്ടി നായകനായ പുതിയ ചിത്രമായ മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം  നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ ആണ് നേടിയെടുക്കുന്നത്. ഇപ്പോഴിതാ ചങ്ങരംകുളം മാർസ് സിനിമാസിൽ അമ്പതു മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തിയിരിക്കുകയാണ് മധുര രാജ. അതിന്റെ ആഘോഷം ഞായറാഴ്ച തിയേറ്ററിൽ വെച്ച് മമ്മൂട്ടി ആരാധകർ നടത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആണ് തുടർച്ചയായി അമ്പതു മണിക്കൂർ എന്ന നേട്ടം മധുര രാജ ആ തിയേറ്ററിൽ നേടിയത്. മോഹൻലാൽ ചിത്രമായ ലൂസിഫർ ഇതേ തിയേറ്ററിൽ നൂറു മണിക്കൂർ പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടതും ഈ മാസം തന്നെയാണ്. 

മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മികച്ച വാണിജ്യ വിജയം നേടുന്നതോടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ ഉണർവാണ് ലഭിച്ചിരിക്കുന്നത്. ഹൗസ്ഫുൾ പ്രദര്ശനങ്ങളുമായി ലൂസിഫറും മധുര രാജയും മുന്നേറുമ്പോൾ തിയേറ്ററുകളും ആഹ്ലാദത്തിൽ ആണ്. മധുര രാജ ചങ്ങരംകുളത്തു അമ്പതു മണിക്കൂർ പ്രദർശിപ്പിച്ചതിൽ ഭാഗമായി നടന്ന ആഘോഷത്തിൽ സംവിധായകൻ വൈശാഖും പങ്കെടുത്തു. വൈശാഖിനൊപ്പം നിർമ്മാതാവ് നെൽസൺ ഐപ്പ് , രചയിതാവ് ഉദയ കൃഷ്ണ ഈ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ ആയ പ്രശാന്ത്, ജോണ് എന്നിവരും ആഘോഷത്തിൽ ഒപ്പം ചേർന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആവും മധുര രാജ എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ഒരുക്കിയ മധുര രാജയിൽ അനുശ്രീ, മഹിമ, തമിഴ് നടൻ ജയ്, തെലുഗ് താരം ജഗപതി ബാബു, സണ്ണി ലിയോണി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

18 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

19 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.