മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. തലമുറകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന് 69 വയസ്സ് തികയുകയാണ്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി ഒരുപാട് സിനിമ താരങ്ങൾ ഇതിനോടകം രംഗത്തെത്തി. ബർത്ത് ഡേ സ്‌പെഷ്യൽ മാഷപ്പുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സിനിമ പ്രേമികൾ കാത്തിരുന്ന നിമിഷമാണ് ഇപ്പോൾ എത്തിച്ചേർന്നിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഇച്ചാക്ക എന്ന് അദ്ദേഹത്തെ വിളിക്കുന്ന ഏക വ്യക്തിയുമായ മോഹൻലാൽ പിറന്നാൽ ആശംസകളുമായി വന്നിരിക്കുകയാണ്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്. പ്രിയപ്പെട്ട ഇച്ചാക്ക സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു, എപ്പോഴും താങ്കളെ ഇഷ്ടപ്പെടുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയിലെ ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയെ മോഹൻലാൽ ചുംബിക്കുകയും പിന്നീട് ചിരിക്കുന്ന രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. മോഹൻലാൽ- മമ്മൂട്ടി എന്നിവർ ഒരുമിച്ച് 55 ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 400 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഫേസ് ഓഫ് ഇന്ത്യൻ സിനിമയെന്നാണ് സിനിമ പ്രേമികളും ആരാധകരും മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.