[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂ​ട്ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് കാ​ണു​ന്ന നി​ല​യിൽ ഞാൻ എ​ത്തി​ല്ലാ​യി​രു​ന്നു: ലാൽ

മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ലാൽ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ലാൽ മലയാള സിനിമയിൽ ഭാഗമാവുന്നത്. മലയാളം കൂടാതെ തമിഴ്, തെലുഗ് എന്നീ ഭാഷകളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹെലൻ, അന്വേഷണം തുടങ്ങിയ മലയാള ചിത്രങ്ങളിൽ ലാൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സിനിമ ജീവിതത്തിൽ മമ്മൂട്ടിയുടെ സ്വാധീനത്തെ കുറിച്ചു നടൻ ലാൽ ഒരു അഭിമുഖത്തിൽ തുറഞ്ഞു പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയെ കുറിച്ചു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന നിലയിൽ താൻ എത്തില്ലായിരുന്നു എന്ന് അഭിമുഖത്തിൽ ലാൽ തുറന്ന് പറയുകയുണ്ടായി. ക​ലാ​ഭ​വ​നിൽ മിമിക്രി അ​വ​ത​രി​പ്പി​ച്ചു ന​ട​ക്കു​ന്ന കാ​ലം മു​തൽ മ​മ്മൂ​ട്ടി ഞ​ങ്ങ​ളു​ടെ വ​ലിയ ആ​രാ​ധ​ക​നാ​യി​രു​ന്നു എന്ന് ലാൽ സൂചിപ്പിക്കുകയായിരുന്നു. ഒരിക്കൽ ആലപ്പുഴയിൽ പ്രോഗ്രാം കാണുവാൻ സംവിധായകൻ ഫാസിലിനെ കൂട്ടി മമ്മൂട്ടി വന്നതിനെ കുറിച്ചു അഭിമുഖത്തിൽ ലാൽ പറയുകയുണ്ടായി. പ്രോ​ഗ്രാം ക​ഴി​ഞ്ഞ​തി​നു ശേ​ഷം മ​മ്മൂ​ട്ടി​യും ഫാ​സിലും സ്റ്റേജി​നു പി​റ​കിൽ വ​ന്നു അ​ഭി​ന​ന്ദി​ക്കുകയുണ്ടായി. അന്നാണ് സംവിധായകൻ ഫാസിലിനെ പരിച്ചയപ്പെടുന്നതും അന്ന് മുതൽ മുതൽ ഫാസിലുമായി നല്ല ബന്ധത്തിലാവുകയായിരുന്നു എന്ന് ലാൽ വ്യക്തമാക്കി. അങ്ങനെയാണ് താൻ മലയാള സിനിമയിലേക്ക് കടന്നു വന്നതെന്ന് ലാൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ ലാൽ ഭാഗമായത്തിന്റെ ഒരു പ്രധാന കാരണം നടൻ മമ്മൂട്ടി തന്നെയായിരുന്നു.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

3 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

3 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

3 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

6 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.