ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ ആയ രജനികാന്ത്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖരുമെല്ലാം സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ താര ചക്രവർത്തിയായ, കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും സൂപ്പർ സ്റ്റാർ രജനീകാന്തിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റെർ ഐഡിയിലൂടെ ആണ് മോഹൻലാൽ രജനീകാന്തിന് ആശംസകൾ നേർന്നത്. രജനികാന്തിനൊപ്പം ഉള്ള ഒരു ഫോട്ടോയും മോഹൻലാൽ ആശംസകൾക്കൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ശങ്കർ ഒരുക്കിയ എന്തിരൻ 2 എന്ന ചിത്രം നേടുന്ന ബ്രഹ്മാണ്ഡ വിജയത്തിന്റെ നിറവിൽ ആണ് സൂപ്പർ സ്റ്റാർ ഇപ്പോൾ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പേട്ട റിലീസിന് ഒരുങ്ങുകയാണ്. കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ജനുവരി മാസത്തിൽ റിലീസ് ചെയ്യും. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. സൂപ്പർ സ്റ്റാർ വിന്റേജ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഈ മൾട്ടി- സ്റ്റാർ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. പേട്ടയുടെ ആദ്യ ടീസർ, തലൈവരുടെ ജന്മദിനം പ്രമാണിച്ചു ഇന്ന് റിലീസ് ചെയ്യും. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ തൃഷ, സിമ്രാൻ, ബോബി സിംഹ, നവസുദീൻ സിദ്ദിഖി എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് പീറ്റർ ഹെയ്‌നും ദൃശ്യങ്ങൾ ഒരുക്കിയത് തിരുവും ആണ്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.