[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കുട്ടിസ്രാങ്ക് മമ്മൂട്ടിക്ക് മാത്രം ചേരുന്ന ഒരു കഥാപാത്ര നിർമ്മിതി എന്ന് ഒടിയൻ തിരക്കഥാകൃത്തു..!

മലയാളത്തിന്റെ താര സൂര്യൻ മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം ഈ വരുന്ന വെളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. മുപ്പത്തിയേഴു രാജ്യങ്ങളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മൂന്നു ഭാഷകളിൽ ആണ് എത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാവും ദേശീയ അവാർഡ് ജേതാവുമായ ഹരികൃഷ്ണൻ ഒടിയനെ കുറിച്ചും തന്റെ മുൻ ചിത്രങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്. ഷാജി എൻ കരുണിനു വേണ്ടി കുട്ടിസ്രാങ്ക് , സ്വപാനം എന്നീ  ചിത്രങ്ങൾ എഴുതിയ ഹരികൃഷ്ണന്റെ മൂന്നാമത്തെ തിരക്കഥയാണ് ഒടിയൻ. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ് എന്നും ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക് എന്നും അദ്ദേഹം പറയുന്നു. 

അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് മോഹൻലാൽ എന്നും അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട് എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയിൽ അതില്ല. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന നടൻ ആണ് മോഹൻലാൽ എന്ന് ഹരികൃഷ്ണൻ പറയുന്നു. ഗാംഭീര്യം, പൗരുഷം അങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി എന്നും അദ്ദേഹം പറയുന്നു. രണ്ടു പേരും  തമ്മിൽ ഉള്ള താരതമ്യം സാധ്യമല്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു. പല അടരുകളുള്ള ഒരഭിനേതാവ് ആണ് മോഹൻലാൽ  എന്നും കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് അനുഭവത്തിന്റെ ഇത്രയും ലെയറുകൾ തരാനാവുന്ന എത്ര നടന്മാരുണ്ടെന്ന് തനിക്കറിയില്ല എന്നും ഒടിയനിലെ മോഹൻലാലിന്റെ പ്രകടനത്തെ മുൻനിർത്തി ഹരികൃഷ്ണൻ പറയുന്നു. കുട്ടിസ്രാങ്കിൽ മാജിക്കൽ റിയലിസം ആണെങ്കിൽ ഓടിയനിൽ ഫാന്റസി ആണ് എന്നാണ് അദ്ദേഹം പറയുന്നത്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.