കോവിഡ് പ്രതിസന്ധി മലയാള സിനിമയെ ഗ്രസിച്ചപ്പോൾ അതിൽ നിന്നും മലയാള സിനിമയെ കൈപിടിച്ചുയർത്തിയ സൂപ്പർ താരമാണ് മോഹൻലാൽ. കഴിഞ്ഞ വർഷം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ ദൃശ്യ 2 എന്ന ചിത്രം ഒരുക്കാൻ മുൻകൈ എടുത്ത അദ്ദേഹം മലയാള സിനിമയെ വീണ്ടും സജീവമാക്കാൻ മുന്നിൽ തന്നെ നിൽക്കുകയായിരുന്നു. ഒരുപാട് താരങ്ങൾ സിനിമകൾ ഒരുക്കാൻ മടിച്ചു നിന്നപ്പോൾ ഈ കാലയളവിൽ മോഹൻലാൽ തീർത്തത് ദൃശ്യം 2 , ആറാട്ടു എന്നീ ചിത്രങ്ങൾ ആണ്. അതോടൊപ്പം പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഈ മാസത്തോടെ അദ്ദേഹം തീർക്കും. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് എന്ന ചിത്രവും ഇതേ കാലയളവിൽ ചിത്രീകരിച്ചു തുടങ്ങിയ മോഹൻലാൽ ഉടൻ തന്നെ ജീത്തു ജോസഫ് ചിത്രമായ 12 ത് മാനിലും ജോയിൻ ചെയ്യും. മരക്കാർ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമാണ് കേരളത്തിലെ തീയേറ്ററുകൾ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമെന്നതും ഇദ്ദേഹത്തെ ഇന്നത്തെ മലയാള സിനിമയുടെ നട്ടെല്ലും ആത്മവിശ്വാസവും ആക്കി മാറ്റുന്നു. ഇപ്പോഴിതാ സിനിമാ രംഗത്തിനു നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചു യു എ ഇ സർക്കാർ അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അതിനായി അദ്ദേഹത്തിന് ഗോൾഡൻ വിസ നൽകുകയും ചെയ്തു അവർ. മലയാളത്തിലെ മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിക്കും അവർ ഗോൾഡൻ വിസ നൽകി ആദരിക്കും. ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ദുബായിൽ എത്തിയ മമ്മൂട്ടിക്ക് പിന്നാലെ ഇന്ന് മോഹൻലാലും അവിടെ എത്തിച്ചേർന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കും. ഗൾഫിൽ എത്തിയ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദുബായിൽ നിന്നും തിരിച്ചെത്തി ബ്രോ ഡാഡി പൂർത്തിയാക്കുന്ന മോഹൻലാൽ അതിനു ശേഷം 12 ത് മാനിൽ ജോയിൻ ചെയ്യും.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.