[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗ്ലാമറസായി തണ്ണീർമത്തനിലെ ‘സ്റ്റെഫി’; വീഡിയോ കാണാം..!

2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. മാത്യൂസ് തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ നടിയാണ് ഗോപിക രമേശ്. ഇപ്പോഴിതാ ഈ നടിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗ്ലാമറസ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഫൊട്ടോഗ്രാഫർ സത്യൻ രാജൻ ആണ്. ഗോപിക തന്നെയാണ് ഈ ചിത്രങ്ങളും വീഡിയോയും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ കൂടാതെ വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ഗോപിക രമേശ്. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, നിർമ്മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. നവാഗതനായ ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ഗിരീഷ് എ ഡി , ഡിനോയ് പൗലോസ് എന്നിവർ  ചേർന്നാണ് ഈ ചിത്രം രചിച്ചത്. ജോമോൻ ടി ജോൺ , വിനോദ് ഇല്ലംപിള്ളി എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസുമാണ്.

https://www.instagram.com/reel/CSwNe9hHk0V/?utm_source=ig_embed&ig_rid=1328c0ac-e33d-481d-8ecc-7a2fbc6cea82

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.