[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബിജുമേനോന്റെ നായികയായി തിരിച്ചു വരുമോ?; മനസ്സ് തുറന്നു സംയുക്ത വർമ്മ..!

ഒരുകാലത്തു മലയാളി സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു സംയുക്ത വർമ്മ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഈ കലാകാരി, നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്തു നിന്നും മാറി ജീവിക്കുകയാണ്. അതിനു ശേഷം ബിജു മേനോനുമൊത്തുള്ള ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും സിനിമയിൽ പിന്നീട് സംയുക്തയെ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിച്ചില്ല. ഇപ്പോഴിതാ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഈ നടി. സംയുക്ത ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഈ നടി നൽകുന്ന ഉത്തരം സത്യത്തില്‍ താൻ  ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നാണ്. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത് എന്നും അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും എന്നും സംയുക്ത പറയുന്നു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തു എത്തിയ സംയുക്ത പിന്നീട് 18 ചിത്രങ്ങളില്‍ അഭിനയിച്ചു. ബിജു മേനോന്‍ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലും നായികാ വേഷം ചെയ്തത് സംയുക്തയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ നായികയായി ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഫാസിൽ ചിത്രത്തിലും വേഷമിട്ട സംയുക്ത അഭിനയിച്ച അവസാനത്തെ ചിത്രം, ദിലീപ് നായകനായ കുബേരൻ ആണ്. റാഫി- മെക്കാർട്ടിൻ ഒരുക്കിയ തെങ്കാശി പട്ടണം ആണ് സംയുക്തയുടെ കരിയറിലെ ഏറ്റവും വലിയ വിജയം. ഇപ്പോൾ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് സംയുക്ത എന്ന് മാത്രമല്ല, തന്റെ യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുമുണ്ട് ഈ നടി. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.