മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ശ്രീനിവാസൻ ടീം. ശ്രീനിവാസൻ രചിച്ച 19 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ. അതിലേറെ ചിത്രങ്ങളിൽ അവർ ഒരുമിച്ചു അഭിനയിച്ചിട്ടും ഉണ്ട്. മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടും അതുപോലെ പ്രിയദർശൻ, കമൽ എന്നിവർക്കൊപ്പം ഈ കൂട്ടുകെട്ട് വന്നപ്പോഴും തീയേറ്ററുകളിൽ ജനസാഗരമായിട്ടുണ്ട്. ഇപ്പോഴിതാ ഇവർക്ക് ശേഷം മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രം രചിച്ച സംവിധാനം ചെയ്യാൻ പോവുകയാണ് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ.
മോഹൻലാൽ ഇന്ന് ഈ ചിത്രം ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ വമ്പൻ ബാനർ ആയ മെരിലാൻഡ് നാൽപ്പതു വർഷത്തിന് ശേഷം വീണ്ടും സിനിമ നിർമ്മിക്കാൻ പോവുകയാണ്. മെരിലാൻഡ് കുടുംബത്തിലെ പുതിയ നിർമ്മാതാവ് ആയ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകൾ ആയ കല്യാണി പ്രിയദർശൻ ആണ് നായികാ വേഷത്തിൽ എത്തുന്നത്. അവരോടൊപ്പം ദർശന രാജേന്ദ്രനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും. നോബിൾ ബാബു തോമസ് സഹനിർമ്മാതാവായി എത്തുന്ന ഈ ചിത്രം അടുത്ത വർഷം ഓണം റിലീസ് ആയി എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
നടനും ഗായകനും നിർമ്മാതാവും രചയിതാവും സംവിധായകനും എല്ലാം ആയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്നിവയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടും ഉണ്ട് വിനീത് ശ്രീനിവാസൻ. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാൽ അരുൺ ഗോപി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുള്ള നടൻ ആണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രത്തിൽ പ്രണവും കല്യാണിയും അതിഥി വേഷം ചെയ്യുന്നുണ്ട്. ദുൽഖർ നിർമ്മിച്ച് സുരേഷ് ഗോപി, ശോഭന, ദുൽഖർ എന്നിവർ അഭിനയിക്കുന്ന അനൂപ് സത്യൻ ചിത്രത്തിലൂടെ ആണ് കല്യാണി മലയാളത്തിൽ നായികാ വേഷത്തിൽ അരങ്ങേറുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.