[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയിലും ജീവിതത്തിലും സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി എന്ന് ഉണ്ണി മുകുന്ദൻ; വീഡിയോ പങ്കു വെച്ച് താരം

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു സുരേഷ് ഗോപി. ഒട്ടേറെ തീപ്പൊരി ആക്ഷൻ- മാസ്സ് കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തിച്ച അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാള സിനിമ ഭരിച്ചിരുന്ന ഒരു താരമായിരുന്നു. ഇടക്കാലത്തു അദ്ദേഹം സാമൂഹിക- രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമാ ജീവിതത്തിൽ നിന്ന് മാറി നിന്നു എങ്കിലും നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആ പരിപാടിയിലൂടെ ഒട്ടേറെ അശരണർക്കും സഹായം ആവശ്യമുള്ള പാവപ്പെട്ടവർക്കും തന്റെ സ്വന്തം നിലയിൽ സഹായവുമായി സുരേഷ് ഗോപി എത്തി. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ സുരേഷ് ഗോപി സഹായിച്ചവർ ഏറെ. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുവ താരം ഉണ്ണി മുകുന്ദൻ.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ പുതിയ സീസണിലും മറ്റുള്ളവരെ സഹായിക്കുന്ന തന്റെ ആ പതിവ് തുടരുകയാണ് സുരേഷ് ഗോപി. ഇപ്പോൾ തന്നെ ഒട്ടേറെ പേരെ അദ്ദേഹം സഹായിച്ചു കഴിഞ്ഞു. അതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അതിൽ തന്നെ ചുമട്ടു തൊഴിലാളി ആയ ഒരാളുടെ ചെവിയുടെ ശസ്‍ത്രക്രിയക്കുള്ള ചിലവുകൾ മുഴുവൻ വഹിക്കും എന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ ചുമട്ടു തൊഴിലാളിയുടെ ഭാര്യ ആയ പൂജ ഈ പരിപാടിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു. അവർക്കു സുരേഷ് ഗോപി അദ്ദേഹത്തിന് സഹായ വാഗ്ദാനം നൽകുന്ന വീഡിയോ പങ്കു വെച്ച് കൊണ്ടാണ് ഇപ്പോൾ യുവ താരം ഉണ്ണി മുകുന്ദൻ സുരേഷ് ഗോപിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ഒരുപിടി മികച്ച പ്രൊജെക്ടുകളിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുക കൂടിയാണ് സുരേഷ് ഗോപി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.