[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിൽ ഭാഗമായി മലയാളികളുടെ സ്വന്തം ലാലും

പ്രശസ്ത സംവിധായകൻ മണി രത്‌നം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുക്കാൻ പോവുകയാണ്. പൊന്നിയിൽ സെൽവൻ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആണ് ആരംഭിക്കുന്നത്. വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് ഒരുക്കാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി പ്രശസ്ത മലയാള നടനും സംവിധായകനും ആയ ലാലും എത്തുകയാണ്. ലാൽ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വൃദ്ധനായ ഒരു യോദ്ധാവിന്റെ വേഷത്തിൽ ആണ് താൻ അഭിനയിക്കുന്നതെന്നും ലാൽ പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിൽ ഒരേ ഒരാളോട് മാത്രമേ താൻ അവസരം ചോദിച്ചിട്ടുള്ളൂ എന്നും അത് മണി രത്‌നം സാറിനോട് ആണെന്നും ലാൽ പറയുന്നു.

മണി രത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയോടുള്ള അടുപ്പം വെച്ചാണ് ലാൽ അത് ചോദിച്ചത്. അതിനു ശേഷം കടൽ എന്ന ചിത്രത്തിലേക്ക് മണി രത്‌നം വിളിച്ചു എങ്കിലും ഡേറ്റ് ഇഷ്യൂ കാരണം അന്ന് പോകാൻ ലാലിന് പറ്റിയില്ല. ഇപ്പോൾ പൊന്നിയിൽ സെൽവനിൽ അഭിനയിക്കാൻ പോകുമ്പോൾ അതൊരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ് ലാലിന്. ഈ ചിത്രത്തിന് വേണ്ടി കുതിരയോട്ടം പരിശീലിക്കുകയാണ് ലാൽ ഇപ്പോൾ. അമിതാബ് ബച്ചൻ, ഐശ്വര്യ റായി, വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉണ്ട്. മലയാളത്തിൽ നിന്നു ജയറാമും അഭിനയിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാകും നിർമ്മിക്കുക.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവൽ രണ്ടു ഭാഗങ്ങൾ ഉള്ള സിനിമ ആക്കി തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒരുക്കാൻ ആണ് മണി രത്‌നം ഒരുങ്ങുന്നത്. ശിവ ആനന്ദ്, കുമാരവേൽ എന്നിവരുമായി ചേർന്ന് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു മണി രത്‌നം. തായ്ലൻഡിൽ ആവും ഈ ചിത്രം ആരംഭിക്കുക എന്നു സൂചന ഉണ്ട്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.