മലയാളത്തിന്റെ സൂപ്പർ താരങ്ങളും മഹാനടന്മാരുമായ മോഹൻലാലിനും മമ്മൂട്ടിക്കും ആദരവുമായി യു എ ഇ സർക്കാർ. സിനിമാ ലോകത്തിനു ഇരുവരും നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ചു ഇരുവർക്കും ഗോൾഡൻ വിസ നല്കാൻ യു എ ഇ സർക്കാർ തീരുമാനിച്ചു. പത്തു വർഷത്തെ കാലാവധി ഉള്ള ഗോൾഡൻ വിസ ആണ് ഇരുവർക്കും ലഭിക്കുക. യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി മോഹൻലാലും മമ്മൂട്ടിയും വീസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകാറുള്ളത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ സെറ്റിൽ ഹൈദരാബാദിൽ ആണ് മോഹൻലാൽ. ആ ചിത്രം പൂർത്തിയാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാൻ എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ ആണ് മോഹൻലാൽ ജോയിൻ ചെയ്യുക. മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബാരോസ്, പ്രിയദർശൻ ഒരുക്കാൻ പോകുന്ന സ്പോർട്സ് ഡ്രാമ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് ഒരുക്കുന്ന എംപുരാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു ചില മോഹൻലാൽ ചിത്രങ്ങൾ. അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വം പൂർത്തിയാക്കുന്ന മമ്മൂട്ടി അതിനു ശേഷം രഥീന ഒരുക്കുന്ന പുഴുവിൽ ആണ് ജോയിൻ ചെയ്യുക. കെ മധു ഒരുക്കുന്ന സിബിഐ 5, അമൽ നീരദിന്റെ തന്നെ ബിലാൽ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.