യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായി ഒരുക്കിയ മിന്നൽ മുരളി നേരിട്ടുള്ള റിലീസ് ആയി ഒറ്റിറ്റി പ്ലാറ്റഫോമായ നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്തതു.റിലീസ് ചെയ്ത നിമിഷം മുതൽ വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രം ഏറ്റവും കൂടുതൽ പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ കണ്ട മലയാള ചിത്രവും, 2021 ലെ ഇന്ത്യൻ ചിത്രവുമായി മാറി. ഇപ്പോഴിതാ ലെറ്റർബോക്സ് എന്ന പ്രശസ്ത മൂവി റേറ്റിംഗ് പ്ലാറ്റ്‌ഫോം പുറത്തു വിട്ട ലിസ്റ്റിൽ, 2021 ലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടം പിടിച്ചിരിക്കുകയാണ് മിന്നൽ മുരളി. അതിനൊപ്പം തമിഴ് ചിത്രമായ സർപ്പട്ട പരമ്പരയ് കൂടി ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഈ തമിഴ് ചിത്രം ലിസ്റ്റിൽ മൂന്നാമത് ആണെങ്കിൽ മിന്നൽ മുരളി ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ്.
സ്പൈഡർമാൻ നോ വേ ഹോം, ഡൂൺ, ദി ലാസ്റ്റ് ഡ്യൂവൽ, ദി ഗ്രീൻ നൈറ്റ്, ഷാങ് ചി, സൂയിസൈഡ് സ്‌ക്വഡ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ. എന്നാൽ മറ്റു ഹോളിവുഡ് ചിത്രങ്ങളായ നോ ടൈം ടു ഡൈ, വെനം, ബ്ലാക്ക് വിഡോ, ഫ്രീ ഗൈ എന്നിവയൊന്നും ഈ ലിസ്റ്റിൽ ഇടം പിടിച്ചില്ല. ഇവയെ എല്ലാം മറികടന്നാണ് മിന്നൽ മുരളി ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ആക്ഷൻ/ അഡ്വെഞ്ചർ/ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് മിന്നൽ മുരളിക്ക് ഒൻപതാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഏതായാലും ഇത്തരം ഒരു ലിസ്റ്റിൽ ഒരു മലയാള ചിത്രം എത്തുന്നത് തന്നെ ഇത് ആദ്യമായാണ്. വമ്പൻ ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളി ഒരു മലയാളം ആക്ഷൻ/ അഡ്വെഞ്ചർ ചിത്രം ഈ ലിസ്റ്റിൽ ഇടം പിടിക്കുക എന്നത് വലിയ നേട്ടമാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.