യുവ താരം നിവിൻ പോളി നായക വേഷത്തിൽ എത്തിയ പുതിയ ചിത്രമാണ് മിഖായേൽ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി ആരാധകരെയും യുവ പ്രേക്ഷകരെയും ത്രസിപ്പിച്ചു മുന്നേറുന്ന ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും ഗംഭീര കളക്ഷൻ ആണ് നേടുന്നത്. വേൾഡ് വൈഡ് റിലീസ് ആയി എത്തിയ ഈ ചിത്രം ആദ്യ നാലു ദിവസം കൊണ്ട് നേടിയെടുത്തത് പത്തു കോടിയിൽ പരം രൂപയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച ഒരു ഓപ്പണിങ് ആണ് മിഖായേൽ നേടിയെടുത്തത്.
യുവ താരം ഉണ്ണി മുകുന്ദൻ ആണ് മിഖായേലിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. മഞ്ജിമ മോഹൻ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. സിദ്ദിഖ്, ജെ ഡി ചക്രവർത്തി. സുരാജ് വെഞ്ഞാറമ്മൂട്, സുദേവ് നായർ, കലാഭവൻ ഷാജോൺ, ബൈജു, ബാബു ആന്റണി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, കിഷോർ, ജയപ്രകാശ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണു പണിക്കർ ആണ്. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് നിവിൻ പോളി , ഉണ്ണി മുകുന്ദൻ എന്നിവരുടെ മാസ്സ് സംഘട്ടന രംഗങ്ങൾ ആണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.