[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തമിഴിൽ സ്ഥാനം ഉറപ്പിക്കാൻ മണികണ്ഠൻ ആചാരി; പേട്ടക്ക് ശേഷം വിജയ് സേതുപതിയ്‌ക്കൊപ്പം പുതിയ ചിത്രത്തിൽ..!!

പേട്ട എന്ന രജനികാന്ത്- കാർത്തിക് സുബ്ബരാജ് ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ്. മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിച്ച ഈ ചിത്രത്തിൽ പ്രശസ്ത മലയാള നടൻ മണികണ്ഠൻ ആചാരിയും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിനും അതുപോലെ മക്കൾ സെൽവൻ വിജയ് സേതുപതിക്കും ഒപ്പം കോമ്പിനേഷൻ സീനുകളും  ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരിക്കു ഉണ്ടായിരുന്നു. ഇപ്പോഴിതാ പേട്ടക്ക് ശേഷം വിജയ് സേതുപതിക്ക് ഒപ്പം തന്നെ തന്റെ അടുത്ത ചിത്രവും തമിഴിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മണികണ്ഠൻ ആചാരി. സീനു രാമസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് വിജയ് സേതുപതിക്കൊപ്പം ഉള്ള ഫോട്ടോകൾ മണികണ്ഠൻ ആചാരി തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുകയാണ്.

മാമനിതൻ എന്നാണ് ഈ ചചിത്രത്തിന്റെ പേര് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുവാൻ ശങ്കർ രാജ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തേന്മെർക്കു പരുവ കാറ്റ്, ധർമ്മ ദുരൈ, ഇടം പൊരുൾ യെവായ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതി- സീനു രാമസാമി ടീം ഒന്നിക്കുന്ന ചിത്രമാണ് മാമനിതൻ. ഏതായാലും ഈ ചിത്രത്തിലെ മികച്ച വേഷത്തോടെ മണികണ്ഠൻ ആചാരി എന്ന നടൻ തമിഴ് സിനിമയിൽ കൂടുതൽ പ്രശസ്തനാവും എന്ന് തന്നെ നമ്മുക്ക് പ്രത്യാശിക്കാം. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെയുള്ള അരങ്ങേറ്റത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് മണികണ്ഠൻ ആചാരിയെ തേടിയെത്തിയത്. ഇപ്പോഴിതാ തമിഴിലും തിരക്കേറിയ നടൻ ആയി മാറുകയാണ് മണികണ്ഠൻ. ഒരുപിടി മികച്ച ചിത്രങ്ങളുമായി ഈ വർഷം തന്റേതാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.