[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സണ്ണി ലിയോണി കൊച്ചിയിൽ എത്തി; ഇനി മമ്മൂട്ടിയോടൊപ്പം മധുര രാജയിൽ..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജ. നെൽസൺ ഐപ് നിർമ്മിച്ച് ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസ് ചെയ്യാൻ ആയി പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി ആണ് എത്തുന്നത്. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ വേണ്ടി കഴിഞ്ഞ ദിവസം സണ്ണി ലിയോണി കൊച്ചിയിൽ എത്തി. ഇനിയുള്ള മൂന്നു ദിവസം സണ്ണി ലിയോണി മമ്മൂട്ടിയോടൊപ്പം മധുര രാജയുടെ സെറ്റിൽ ആയിരിക്കും. സണ്ണി ലിയോണിക്കൊപ്പം മമ്മൂട്ടിയും നൃത്തം വെക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ ട്രേഡ് മാർക്ക് ഡാൻസ് സ്റ്റെപ്പുകളിലൂടെ ആരാധകരെ മെഗാ സ്റ്റാർ ത്രസിപ്പിക്കും എന്ന് തന്നെയാണ്  അണിയറ പ്രവർത്തകരുടെ വിശ്വാസം.

മമ്മൂട്ടിയോടൊപ്പം തമിഴ് യുവ താരം ജയ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുപോലെ ഈ ചിത്രത്തിലെ വില്ലൻ ആയി എത്തുന്നത് മോഹൻലാലിന്റെ പുലി മുരുകനിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ തെലുങ്കു നടൻ ജഗപതി ബാബു ആണ്. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. മമ്മൂട്ടി, ജയ്, ജഗപതി ബാബു, സണ്ണി ലിയോണി എന്നിവർക്കൊപ്പം ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിലെ മമ്മൂട്ടി കഥാപാത്രമായ രാജയുടെ രണ്ടാം വരവ് ആണ് മധുര രാജ. ഏതായാലും സണ്ണി ലിയോണി കൂടി എത്തിയതോടെ ഈ ചിത്രത്തിന്റെ ഹൈപ്പ് വളരെയധികം വർധിച്ചു കഴിഞ്ഞിരിക്കുകയാണ്. വരുന്ന വിഷുവിനു ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.