[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സംവിധായകൻ ആവാൻ ആക്ഷൻ കിംഗ് ബാബു ആന്റണി

പ്രശസ്ത നടനായ ബാബു ആന്റണി കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രമായി നടത്തിയത് ഒരു ഗംഭീര തിരിച്ചു വരവ് തന്നെയായിരുന്നു. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് ഈ നടന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാലത്തു കേരളത്തിലെ യുവ പ്രേക്ഷകരുടെ ആവേശമായിരുന്നു ബാബു ആന്റണി. വില്ലൻ ആയും നായകൻ ആയുമെല്ലാം തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയ്പ്പിച്ചിട്ടുള്ള ഈ നടൻ സോളോ ഹീറോ ആയി വമ്പൻ വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുള്ള ഒരു താരവുമാണ്. ഇപ്പോഴിതാ ഒരു ചിത്രം സംവിധാനം ചെയ്യണം എന്നുള്ള ആഗ്രഹവും പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. പിയാനോ എന്നു പേരുള്ള ഒരു ചിത്രം ആണ് അദ്ദേഹം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നത്.എന്നാൽ അഭിനേതാവ് എന്ന നിലയിൽ ഒട്ടേറെ ഓഫറുകൾ ഇപ്പോൾ വരുന്നത് കൊണ്ട് തന്നെ സമയ കുറവ് ഉണ്ടെന്നും അതു കൊണ്ട് ചിലപ്പോൾ മറ്റാരെ കൊണ്ടെങ്കിലും ഈ ചിത്രം സംവിധാനം ചെയ്യിക്കാനുള്ള സാധ്യത തള്ളി കളയാൻ ആവിലെന്നും അദ്ദേഹം പറയുന്നു.

സോളോ ഹീറോ ആയി അഭിനയിക്കുന്ന ഒരു മാസ്സ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര് പവർ സ്റ്റാർ എന്നാണ്. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു കംപ്ലീറ്റ് ബാബു ആന്റണി ചിത്രം ആയിരിക്കും ഇതെന്നാണ്‌ സൂചന. താൻ ഇതുവരെ ഇത്തരത്തിൽ ഒരു ചിത്രം ചെയ്തിട്ടില്ല എന്നും ഈ ചിത്രം തന്റെ കരിയറിൽ ഒരു ബ്രേക്ക് ആവുമെന്നും ഉള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നു. അടുത്തിടെ റീലീസ് ചെയ്ത മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിലും ബാബു ആന്റണി ഒരു ചെറിയ വേഷം ചെയ്തിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.