ഇളയ ദളപതി വിജയ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മെർസൽ ഇന്ന് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തുന്നു. ലോകമെമ്പാടുമുള്ള 3300 ഇത് അധികം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം കേരളത്തിലെ 290 ഓളം സ്‌ക്രീനുകളിൽ ആണ് എത്തുന്നത്. രാവിലെ ആറു മണി മുതൽ ഫാൻ ഷോസ് തുടങ്ങുന്ന ഈ ചിത്രം കേരളത്തിൽ 150 ഓളം ഫാൻ ഷോസ് ആണ് കളിക്കുന്നത്. ഇതൊരു റെക്കോർഡ് ആണ്.
ആറ്റ്ലീ വിജയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെർസൽ. തെരി എന്നൊരു ബ്ലോക്ക്ബസ്റ്റർ ചിത്രം ഇതിനു മുന്നേ ഈ കൂട്ടുകെട്ടിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്. അറ്റ്ലീയും ബാഹുബലി രചയിതാവ് കെ വി വിജയേന്ദ്ര പ്രസാദുമാണ് മെർസൽ എന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടു മണിക്കൂർ അമ്പതു മിനിട്ടാണ് ഈ ചിത്രത്തിന്റെ ദൈർഖ്യം.
വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മെർസൽ നിർമ്മിച്ചിരിക്കുന്നത് തേനൻഡൽ ഫിലിംസ് ആണ്. വിജയ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത , കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവർ ആണ് നായികമാർ. എസ് ജെ സൂര്യ, സത്യരാജ്, വടിവേലു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
എ ആർ റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണുവും എഡിറ്റിംഗ് നിർവഹിച്ചത് റുബെനുമാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഏതായാലും ഈ ദീപാവലിക്കു വിജയ് ആരാധകർക്കും മാസ്സ് ചിത്രങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും മുന്നിൽ ഒരു വമ്പൻ വിരുന്നൊരുക്കുകയാണ് മെർസൽ എന്ന ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.