[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്ലാസ്- മാസ്സ് ചിത്രങ്ങളുമായി മെഗാ സ്റ്റാർ മമ്മൂട്ടി എത്തുന്നു ..

ഒരുപിടി മികച്ച ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ പോരാട്ടത്തിന് ഇറങ്ങാൻ തയ്യാറെടുക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.അതിൽ ക്ലാസ് ചിത്രങ്ങളും മാസ്സ് ചിത്രങ്ങളും ഉണ്ടെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യാൻ പോകുന്ന മാസ്സ് മസാല ചിത്രമായ മാസ്റ്റർപീസ് ആണ് മമ്മൂട്ടിയുടെ ഇനി വരാൻ പോകുന്ന ആദ്യ റിലീസ്. അജയ്‌ വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് ഉദയ് കൃഷ്ണയും നിർമ്മിക്കുന്നത് റോയൽ സിനിമാസും ആണ്.

യുവ താരം ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും ഉൾപ്പെടെ ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ഈ ചിത്രം 15 കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഒരുക്കുന്നത്. മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനുവരി 12 നു പൊങ്കൽ റിലീസ് ആയി പ്രദർശനത്തിനെത്തും എന്ന് കരുതപ്പെടുന്ന മമ്മൂട്ടി ചിത്രമാണ്, റാം സംവിധാനം ചെയ്ത പേരന്പ് എന്ന തമിഴ് ചിത്രം. ഒരു ക്ലാസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ഇതിൽ അച്ഛൻ- മകൾ ബന്ധം ആണ് ചർച്ച ചെയ്യുന്നത് എന്നാണ് സൂചന. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ജനുവരി 26 നു മമ്മൂട്ടി നായകനാകുന്ന മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമായ സ്ട്രീറ്റ് ലൈയ്റ്സ് പ്രദർശനം ആരംഭിക്കും. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ആയ ഷാംദത് ആണ്.

ഇപ്പോൾ മമ്മൂട്ടി പൂർത്തിയാക്കിയ മറ്റൊരു ചിത്രമാണ് ഗിരീഷ് ദാമോദർ എന്ന നവാഗതൻ ഒരുക്കിയ അങ്കിൾ . ജോയ് മാത്യു തിരക്കഥ രചിച്ച ഈ ചിത്രം ഒരു റിയലിസ്റ്റിക് സോഷ്യൽ ഡ്രാമ ആണെന്നാണ് സൂചന. കാർത്തിക മുരളീധരൻ ആണ് ഈ ചിത്രത്തിലെ നായിക ആയെത്തുന്നത്.

ശരത് ഒരുക്കുന്ന പരോൾ എന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയി അങ്കിൾ, പരോൾ എന്നീ ചിത്രങ്ങളും പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.