[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയന് വേണ്ടി ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ പേരാലിൽ തല കീഴായി തൂങ്ങിക്കിടന്ന് സംഘട്ടനം ചെയ്‌ത്‌ മോഹൻലാൽ

മലയാളസിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ പ്രൊജക്റ്റായ ഒടിയന്റെ ക്ലൈമാക്സ്‌ ഷൂട്ടിംഗ് പൂർത്തിയായി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോൻ ആണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായി മാത്രം 28 ദിവസമെടുക്കുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ഒരു പക്ഷേ ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ഇത്രയും ദൈർഘ്യമേറിയ ക്ലൈമാക്സ് ഷൂട്ടിങ് ഇതാദ്യമായിരിക്കും. ആദ്യ രണ്ടു ഷെഡ്യൂളുകളും ക്ലൈമാക്സും ചിത്രീകരിച്ചു പൂർത്തിയാക്കിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ കഴിഞ്ഞ ദിവസം പാലക്കാട് ആരംഭിച്ചു.

പുതിയ ഷെഡ്യൂളിൽ ഡിസംബർ അഞ്ചിന് മാത്രമേ മോഹൻലാൽ ജോയിൻ ചെയ്യുകയുള്ളൂ എന്നാണ് സൂചന. കാശിയില്‍ നിന്നും ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ മോഹൻലാൽ മുൻപ് പുറത്ത് വിട്ടിരുന്നു. പ്രായത്തിന്റെ ജരാനരകള്‍ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണാനായത്.

ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപമായിരിക്കും മൂന്നാമത്തെ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. ശരീര ഭാരം കുറച്ചു പുതിയ ഗെറ്റപ്പിലായിരിക്കും മോഹൻലാൽ എന്ന നടനവിസ്‌മയം എത്തുക.

ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. വലിയ ഒരു പേരാലിനുള്ളിലാണ് ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. ഒടിയൻ വായുവിലൂടെ പറന്ന് നടക്കുന്ന രംഗങ്ങളാണ് അധികവും ഉള്ളതെന്ന് ഒരു സിനിമാവരിക പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പേരാലിന് മുകളിൽ തല കീഴായി തൂങ്ങിക്കിടക്കുന്ന ലാലിനെയാണ് തങ്ങൾക്ക് കാണാനായതെന്നും ഡ്യൂപ്പിനെ വെച്ച് ആ രംഗം ചിത്രീകരിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ലാൽ അതിന് അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാജിക്കല്‍ റിയലിസം രീതിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രാത്രിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌നിന്റെ നേതൃത്വത്തിലായിരുന്നു ചിത്രീകരണം.

കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ 15 കിലോയോളം ശരീര ഭാരം കുറയ്ക്കുമെന്ന് അണിയറപ്രവർത്തകർ മുൻപ് സൂചിപ്പിച്ചിരുന്നു. 1950 തൊട്ട് 2000 വരെയുള്ള പല കാലഘട്ടങ്ങളികുടെ മുന്നേറുന്ന കഥയാണ് ചിത്രം പരാമർശിക്കുന്നത്.

ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാറും ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ആണ്. വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മോഹൻലാലിനെ കൂടാതെ, പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, ഇന്നസെന്റ്, ശരത് കുമാർ , നന്ദു എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.