ഒരുപിടി മികച്ച ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ പോരാട്ടത്തിന് ഇറങ്ങാൻ തയ്യാറെടുക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.അതിൽ ക്ലാസ് ചിത്രങ്ങളും മാസ്സ് ചിത്രങ്ങളും ഉണ്ടെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യാൻ പോകുന്ന മാസ്സ് മസാല ചിത്രമായ മാസ്റ്റർപീസ് ആണ് മമ്മൂട്ടിയുടെ ഇനി വരാൻ പോകുന്ന ആദ്യ റിലീസ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് ഉദയ് കൃഷ്ണയും നിർമ്മിക്കുന്നത് റോയൽ സിനിമാസും ആണ്.
യുവ താരം ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും ഉൾപ്പെടെ ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്ന ഈ ചിത്രം 15 കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഒരുക്കുന്നത്. മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജനുവരി 12 നു പൊങ്കൽ റിലീസ് ആയി പ്രദർശനത്തിനെത്തും എന്ന് കരുതപ്പെടുന്ന മമ്മൂട്ടി ചിത്രമാണ്, റാം സംവിധാനം ചെയ്ത പേരന്പ് എന്ന തമിഴ് ചിത്രം. ഒരു ക്ലാസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ഇതിൽ അച്ഛൻ- മകൾ ബന്ധം ആണ് ചർച്ച ചെയ്യുന്നത് എന്നാണ് സൂചന. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ജനുവരി 26 നു മമ്മൂട്ടി നായകനാകുന്ന മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമായ സ്ട്രീറ്റ് ലൈയ്റ്സ് പ്രദർശനം ആരംഭിക്കും. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ആയ ഷാംദത് ആണ്.
ഇപ്പോൾ മമ്മൂട്ടി പൂർത്തിയാക്കിയ മറ്റൊരു ചിത്രമാണ് ഗിരീഷ് ദാമോദർ എന്ന നവാഗതൻ ഒരുക്കിയ അങ്കിൾ . ജോയ് മാത്യു തിരക്കഥ രചിച്ച ഈ ചിത്രം ഒരു റിയലിസ്റ്റിക് സോഷ്യൽ ഡ്രാമ ആണെന്നാണ് സൂചന. കാർത്തിക മുരളീധരൻ ആണ് ഈ ചിത്രത്തിലെ നായിക ആയെത്തുന്നത്.
ശരത് ഒരുക്കുന്ന പരോൾ എന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയി അങ്കിൾ, പരോൾ എന്നീ ചിത്രങ്ങളും പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.