പ്രശസ്ത മലയാള നടി മീര ജാസ്മിൻ കുറച്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ വർഷമാണ് അഭിനയ രംഗത്തേക്ക് ഒരു തിരിച്ചു വരവ് നടത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രമായിരുന്ന മകളിലെ നായികാ വേഷം ചെയ്തു കൊണ്ടായിരുന്നു അവരുടെ തിരിച്ചു വരവ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മീര, തന്റെ തിരിച്ചു വരവ് ആഘോഷിക്കുക തന്നെയാണ്. കൂടുതൽ ഗ്ലാമറസ്സായും മീര തന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലും വീഡിയോകളിലുമെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികാ വേഷം ചെയ്തിട്ടുള്ള മീര ജാസ്മിൻ മമ്മൂട്ടിയുടെ നായികയായി എത്തിയ ചിത്രമായിരുന്നു ഒരേ കടൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നിരൂപക പ്രശംസയാണ് നേടിയെടുത്തത്. അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിലെ ദീപ്തി എന്ന് പേരുള്ള കഥാപാത്രമായി മീര കാഴ്ച വെച്ചത്.
ഇപ്പോഴിതാ, അതിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കു വെക്കുകയാണ് മീര ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പും അതോടൊപ്പം ഒരേ കടലെന്ന സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങളും മീര പങ്കു വെച്ചിട്ടുണ്ട്. മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദഗ്ധ്യത്തിന് സാക്ഷ്യം വഹിക്കാൻ തനിക്ക് അവസരമൊരുക്കിയ ചിത്രമാണ് ഒരേ കടലെന്ന് മീര ജാസ്മിൻ പറയുന്നു. അദ്ദേഹത്തിന്റെ മഹത്തായ കരിയറിലെ മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായ ഈ ചിത്രം, തനിക്കു സ്‌ക്രീനിലും പുറത്തും ചില അതുല്യ പ്രതിഭകളോടൊത്തു ഇടപഴകാനുള്ള അവസരമാണ് നൽകിയതെന്ന് മീര കുറിക്കുന്നു. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന് എന്നും കൂടി കൂട്ടിച്ചേർത്താണ് മീര കുറിപ്പവസാനിപ്പിക്കുന്നത്.
ഫോട്ടോ കടപ്പാട്: Rahul Jhangiani
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.