[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തരംഗം തീര്‍ക്കാന്‍ വീണ്ടും ദിനോസര്‍ ; ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍ ജൂൺ 10 മുതൽ..!

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്ന, ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ‍ഡൊമിനിയൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തിരഞ്ഞെടുത്തത് നഗരങ്ങളിൽ ആരംഭിച്ചു എന്ന വാർത്തയാണ് വരുന്നത്. ത്രീഡി, ഐമാക്സ് ത്രീഡി, ഫോർ ഡി എക്സ്, റ്റു ഡി എന്നിങ്ങനെ വ്യത്യസ്ത ഫോര്മാറ്റുകളിലെത്തുന്ന ഈ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിലായാണ് ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഈ സീരീസിലെ കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാൻവാസിലാണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നതെന്നത് പ്രേക്ഷകരുടെ ആവേശം വർധിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും ചിത്രം പ്രേക്ഷകർക്ക് ഒരു വലിയ ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമാണ്.

മുൻ ഭാഗങ്ങളിൽ വേഷമിട്ട ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഈ അവസാന ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിച്ചത്. അതിന് ശേഷം എന്ത് സംഭവിക്കുമെന്നതാണ് ഡൊമിനിയൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക. എ എസ് ദിനേശ്, ശബരി എന്നിവരാണ് കേരളത്തിൽ ഈ ചിത്രത്തിന്റെ പി ആർ ഓ ജോലികൾ ചെയ്യുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.