[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വരയൻ പ്രേക്ഷകർക്കിഷ്ടപ്പെടും; ആത്മവിശ്വാസത്തോടെ നിർമ്മാതാവ്..!

യുവ താരം സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് വരയൻ. ഈ വരുന്ന മെയ് 20 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇതിന്റെ നിർമ്മാതാവ് എ.ജി പ്രേമചന്ദ്രൻ. എം.ആർ പ്രൊഫഷണലുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ചിത്രത്തിലേക്ക് താനെത്തിയത് എങ്ങനെയെന്നതിനെക്കുറിച്ചും മറ്റും അദ്ദേഹം മനസ്സു തുറന്നത്. സംവിധായകൻ ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദർ ഡാനി കപ്പൂച്ചിൻ, നായകൻ സിജു വിൽസൺ എന്നിവർ ഒരുമിച്ചുവന്നാണ് തന്നോടിതിന്റെ കഥ പറയുന്നതെന്നും അവർ ഒന്നര വർഷത്തിലേറെയായി ഈ ചിത്രത്തിന്റെ പിറകെയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 4 പാട്ടുകളും 2 ആക്ഷൻ രം​ഗങ്ങളും ഉൾപ്പെടുത്തി ഒരു എന്റർടൈന്മെന്റ്‌ പാക്കേജായ കഥയുമായാണ് അവർ വന്നതെന്നും, അവർ കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും തനിക്കിഷ്ടപ്പെട്ടുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കേന്ദ്ര കഥാപാത്രമായ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതന്റെ വേഷം സിജു വിൽസന് ഇണങ്ങുന്നതായും തോന്നിയെന്നു പറഞ്ഞ പ്രേമചന്ദ്രൻ, എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും വരയനെന്നു തനിക്കുറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിലെ നർമ്മം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, 30 വർഷമായി സിനിമാ മ്യൂസിക് ഇൻഡസ്ട്രിയിലുള്ള താൻ, വരയൻ പോലെയുള്ള നല്ല സബ്ജക്ടുകൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചു. സത്യം ഓഡിയോസിന്റെ സിനിമ നിർമ്മാണകമ്പനിയായ സത്യം സിനിമാസിൻ്റെ ബാനറിലാണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഇതിലേ മറ്റു താരങ്ങൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.