യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. നേരിട്ടുള്ള ഒടിടി റിലീസായി നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. നിരൂപകരും അഭിനന്ദിച്ച ഈ ചിത്രം ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയെടുത്തത്. പാൻ ഇന്ത്യ തലത്തിലും ആഗോള തലത്തിലും വരെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ, കഴിഞ്ഞ വര്ഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രമായി മിന്നൽ മുരളിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. സംവിധായകൻ ബേസിൽ ജോസെഫ് തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഹിന്ദി ഒഴിച്ചുള്ള ഭാഷകളിലെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മിന്നൽ മുരളി ഒന്നാമതെത്തിയത്.
മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർ ഹീറോ ചിതമാണ് മിന്നൽ മുരളി. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ബേസിൽ ജോസെഫ് വെളിപ്പെടുത്തിയിരുന്നു. ടോവിനോ തോമസിന്റെ നായക കഥാപാത്രത്തിനൊപ്പമോ അതിനു മുകളിലോ ശ്രദ്ധ നേടിയ പ്രകടനമാണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത ഗുരു സോമസുന്ദരം നടത്തിയത്. ഇവർക്കൊപ്പം വലിയ താരനിരയാണ് ഈ ചിത്രത്തിലണിനിരന്നത്. ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, ഫെമിന ജോർജ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.