21 വർഷം മുൻപാണ് മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു കൊണ്ട് ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ എത്തിയത്. മാട്ടുപ്പെട്ടി മച്ചാൻ എന്ന ആ ചിത്രം ആ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു എന്ന് തന്നെ പറയാം. മുകേഷ്, ബൈജു, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ തകർത്തഭിനയിച്ച ആ ചിത്രം സംവിധാനം ചെയ്തത് ജോസ് തോമസും തിരക്കഥ രചിച്ചത് ഉദയ കൃഷ്ണ- സിബി കെ തോമസ് ടീമും ആയിരുന്നു. ആ ചിത്രത്തിലെ ഡയലോഗുകളും കോമഡി രംഗങ്ങളും ഇന്നും പോപ്പുലർ ആണ്. മിനി സ്ക്രീനിലും മാട്ടുപ്പെട്ടി മച്ചാൻ വമ്പൻ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ജോസ് തോമസ്. നടൻ ബൈജു ആണ് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ഈ വിവരം പങ്കു വെച്ചത്.
ശ്കതമായ ഒരു തിരക്കഥ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ പിന്നിലുള്ളവർ എന്നും ബൈജു പറഞ്ഞിരുന്നു. ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ അഭാവം ഒരു പ്രശ്നമാണെങ്കിലും എല്ലാം നന്നായി വന്നാൽ മാട്ടുപ്പെട്ടി മച്ചാൻ രണ്ടാം ഭാഗം ഒരുങ്ങും എന്ന് തന്നെയാണ് പ്രതീക്ഷയെന്നാണ് ബൈജു പറയുന്നത്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലുസിഫെറിൽ മുരുകൻ എന്ന ഒരു വേഷം ചെയ്ത ബൈജു കാത്തിരിക്കുന്നത് മേരാ നാം ഷാജി എന്ന നാദിർഷ ചിത്രത്തിന്റെ റിലീസിന് ആണ്. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ ആണ് ഈ ചിത്രത്തിലെ നായകന്മാർ. വരുന്ന ഏപ്രിൽ അഞ്ചിന് ആണ് മേരാ നാം ഷാജി റിലീസ് ചെയ്യാൻ പോകുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.