[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

റോഷൻ ആൻഡ്രൂസിന് പിന്തുണയുമായി സഹസംവിധായിക; നിർമ്മാതാവിന്റെ മകനെതിരെ ആരോപണം..!

സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ ഉയർന്ന വിവാദം മലയാള സിനിമയിലെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കെ റോഷന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹസംവിധായിക . മാത്രമല്ല, ഈ വിവാദത്തിലെ യഥാർത്ഥ കുറ്റക്കാരൻ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആണെന്നും ആ പെൺകുട്ടി പറയുന്നു. റോഷന്റെ സഹസംവിധായകൻ ആയിരുന്ന ഇയാളുമായുള്ള പ്രശ്നങ്ങൾ ആണ് അവസാനം പോലീസ് കേസിൽ എത്തിച്ചേർന്നത്. തന്റെയും  റോഷൻ സാറിന്റേയും ജീവിതം തകർക്കുമെന്നാണ് ആല്‍വിന്‍ ജോണ്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത് എന്ന് ഈ പെൺകുട്ടി പറയുന്നു. ആൽവിൻ തന്നോട് സംസാരിച്ചതിന്റെ മുഴുവൻ തെളിവുകളും തന്റെ ഫോണിലുണ്ട് എന്നും താനത് റേക്കോർഡ് ചെയ്തിട്ടുണ്ട് എന്നും സഹസംവിധായിക പറയുന്നു. റോഷൻ സാറിനെ കൊല്ലുമെന്ന് വരെ ആൽവിൻ പറഞ്ഞു എന്നാണ് ഈ പെൺകുട്ടി പറയുന്നത്.

ഈ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള ആൽവിൻ അതിനു ശേഷം മോശമായി പെരുമാറി എന്നും പെൺകുട്ടി പറയുന്നു. തന്നെ ഒരു സഹോദരിയെ പോലെ കാണുന്ന റോഷൻ ആൻഡ്രൂസ് ഈ വിവരം അറിഞ്ഞപ്പോൾ അതിൽ ഇടപെടുകയും അതിനെ തുടർന്ന്  ഈ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകന്റെ മോശം പ്രവർത്തിയെ കുറിച്ച് പറഞ്ഞത്  എന്നും അത് അയാളിൽ പക ഉണ്ടാക്കി എന്നും സഹസംവിധായിക പറയുന്നു. നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നും  ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം എന്നും ഈ കുട്ടി പറയുന്നു. താൻ  തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അവർ വെളിപ്പെടുത്തി.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.