മെഗാസ്റ്റാര് മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്പീസിന്റെ ഷൂട്ടിങ്ങ് ഇന്ന് അവസാനിച്ചു. പക്കാ മാസ് മസാല പടമായി ഒരുങ്ങുന്ന മാസ്റ്റര് പീസിന്റെ ഷൂട്ടിങ്ങ് 100 ദിവസം നീണ്ടു നില്ക്കുന്നതായിരുന്നു.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമ ആയതിനാല് ചിത്രത്തിന് പ്രതീക്ഷകള് ഏറെയാണ്. എഡ്വേര്ഡ് ലിവിങ്സ്റ്റണ് എന്ന കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിയെ വെച്ചുതന്നെ രാജാധിരാജ ഒരുക്കിയ അജയ് വാസുദേവന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്പ്പീസ്. മുകേഷ്, ഗോകുല് സുരേഷ്, ഉണ്ണിമുകുന്ദന്, മക്വബൂല് സല്മാന്, വരലക്ഷ്മി ശരത് കുമാര്, പൂനം ബജ്വ, കലാഭവന് ഷാജോണ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില് ഉള്ളത്.
ചിത്രം കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകര്ക്ക് ഒരു സന്തോഷ വാര്ത്ത കൂടിയുണ്ട്. നാളെ മാസ്റ്റര്പീസിന്റെ ആദ്യ ടീസര് റിലീസ് ചെയ്യും. നാളെ രാത്രി 7 മണിയോടെ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാകും ടീസര് പുറത്തുവിടുക.
ഈ വര്ഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളില് എത്തും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.