[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്റ്റർ എനിക്കൊരു സ്പെഷ്യൽ സിനിമയാണ്; കാരണം വെളിപ്പെടുത്തി ലോകേഷ് കനകരാജ്

തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹം സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ വിക്രം ഇപ്പോൾ 200 കോടി ആഗോള ഗ്രോസും പിന്നിട്ടു തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് സ്ഥാനം ലക്ഷ്യമാക്കി കുതിക്കുകയാണ്. ഇതിനു മുൻപ് ലോകേഷ് ചെയ്ത മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അതിൽ തന്നെ കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ വിക്രമും അതേ വിജയം ആവർത്തിക്കുമ്പോൾ ഹാട്രിക്ക് നൂറു കോടി നേട്ടമാണ് ഈ സംവിധായകനെ തേടിയെത്തിയിരിക്കുന്നത്. അതിൽ തന്നെ മാസ്റ്റർ എന്ന ചിത്രത്തിന് ഗലാട്ട ക്രൗൺ അവാർഡ് വാങ്ങാനെത്തിയ ലോകേഷ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ജനങ്ങളുടെ പ്രിയപ്പെട്ട സംവിധായകനുള്ള അവാർഡാണ് ലോകേഷിനു ലഭിച്ചത്.

മാസ്റ്റർ എന്ന ചിത്രം തനിക്ക് എന്നും സ്പെഷ്യലാണെന്നും, കാരണം, കോവിഡ് കാലഘട്ടത്തിൽ സിനിമകൾ റിലീസ് ചെയ്യാൻ പോലും ആളുകൾ മടിച്ചു നിന്ന സാഹചര്യത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് മാസ്റ്ററെന്നും അദ്ദേഹം പറയുന്നു. ജനങ്ങളെ വീണ്ടും തീയേറ്ററുകളിലേക്കെത്തിക്കുകയും ഇന്ഡസ്ട്രിക്ക്‌ പുതുജീവൻ സമ്മാനിക്കുകയും ചെയ്ത ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ് നായകനായെത്തിയ ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് മക്കൾ സെൽവൻ വിജയ് സേതുപതിയും നായികാ വേഷം ചെയ്തത് മാളവിക മോഹനനുമാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിൽ ദളപതി വിജയ് ആയിരിക്കും നായക വേഷം ചെയ്യുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വാർത്തകൾ പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.