[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തലൈവർ 169; വമ്പൻ അപ്‌ഡേറ്റുകൾ വരുന്നു; കളം മാറ്റാൻ സൂപ്പർ സ്റ്റാറും?

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. കോലമാവ്‌ കോകില, ഡോക്ടർ എന്നെ വമ്പൻ ഹിറ്റുകളും, ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും സംവിധാനം ചെയ്ത നെൽസനാണ് അടുത്ത രജനികാന്ത് ചിത്രമൊരുക്കാൻ പോകുന്നതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഇതിന്റെ സംഗീത സംവിധായകനെന്നും പ്രഖ്യാപനം വന്നിരുന്നു. ഇപ്പോഴിതാ മറ്റു ചില റിപ്പോർട്ടുകളാണിപ്പോൾ ഈ ചിത്രത്തെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനു ഔദ്യോഗിക സ്ഥിതീകരണമില്ലെങ്കിലും, ആ വിവരങ്ങൾ ഉടൻ തന്നെ ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത് രജനികാന്ത് തന്നെയാണെന്നും, തിരക്കഥയൊരുക്കാൻ നെൽസനെ സഹായിക്കാനായി, സൂപ്പർ ഹിറ്റ് സംവിധായകൻ കെ എസ് രവികുമാർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നതാണ് അതിലെ ആദ്യത്തെ അപ്‌ഡേറ്റ്.

ഇതിന്റെ താരനിരയെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ബോളിവുഡ് സൂപ്പർ നായിക ഐശ്വര്യ റായ്, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, പ്രിയങ്ക അരുൾ മോഹൻ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ടെന്നാണ് സൂചന. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വമ്പൻ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ചിത്രമാവാനും സാധ്യതയുണ്ടെന്നും, ഒരു പക്ഷെ തമിഴിലെ ആദ്യത്തെ മ്യൂട്ടന്റ് ആക്ഷൻ ചിത്രമായിരിക്കും ഈ രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രമെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. ഏതായാലും വാർത്തകൾ സത്യമാണെങ്കിൽ, സൂപ്പർ സ്റ്റാർ രജനികാന്തും തന്റെ സ്ഥിരം ശൈലി ചിത്രങ്ങളിൽ നിന്നും കളം മാറ്റി ചവിട്ടുന്നത് പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.