[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നയൻതാര- വിഘ്‌നേശ് ശിവൻ വിവാഹം ഇന്ന്; അതിഥികളുടെ കൂട്ടത്തിൽ ഷാരൂഖ് ഖാനും ദിലീപും

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണു ഈ താര ജോഡികൾ വിവാഹം കഴിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളും അതിനു ശേഷം താരനിബിഢമായ സത്കാരവുമാണ് നടക്കുക. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുമുൾപ്പെടെയുള്ള വീഡിയോ എടുക്കാനുള്ള അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ് നല്കിയിരിക്കുന്നതെന്നും അത് സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആയിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഏതായാലൂം നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇപ്പോൾ ചെന്നൈയിൽ എത്തിയിരിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാനും, മലയാളത്തിന്റെ ജനപ്രിയ നായകനായ ദിലീപുമാണ്.

ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തും ചടങ്ങിനെത്തിയിട്ടുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ജവാനിൽ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികാ വേഷം ചെയ്യുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. ദിലീപിനൊപ്പം മലയാളത്തിൽ ബോഡിഗാർഡ് എന്ന സിദ്ദിഖ് ചിത്രത്തിലഭിനയിച്ചപ്പോൾ മുതലുള്ള സൗഹൃദമാണ് അദ്ദേഹത്തിന് ക്ഷണം ലഭിക്കാനുള്ള കാരണം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. ഇന്നലെ രാത്രിയാണ് നയൻതാരയുടെ മെഹന്ദി ചടങ്ങുകൾ നടന്നത്. മലയാളിയായ നയൻതാര മലയാള സിനിമയിലരങ്ങേറ്റം കുറിച്ച്, ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായതിനു ശേഷമാണു തമിഴിലേക്ക് ചേക്കേറിയതും അവിടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിയതും.

ഫോട്ടോ കടപ്പാട്: Chennai Times

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.