തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹം സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ വിക്രം ഇപ്പോൾ 200 കോടി ആഗോള ഗ്രോസും പിന്നിട്ടു തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് സ്ഥാനം ലക്ഷ്യമാക്കി കുതിക്കുകയാണ്. ഇതിനു മുൻപ് ലോകേഷ് ചെയ്ത മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അതിൽ തന്നെ കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ വിക്രമും അതേ വിജയം ആവർത്തിക്കുമ്പോൾ ഹാട്രിക്ക് നൂറു കോടി നേട്ടമാണ് ഈ സംവിധായകനെ തേടിയെത്തിയിരിക്കുന്നത്. അതിൽ തന്നെ മാസ്റ്റർ എന്ന ചിത്രത്തിന് ഗലാട്ട ക്രൗൺ അവാർഡ് വാങ്ങാനെത്തിയ ലോകേഷ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ജനങ്ങളുടെ പ്രിയപ്പെട്ട സംവിധായകനുള്ള അവാർഡാണ് ലോകേഷിനു ലഭിച്ചത്.
മാസ്റ്റർ എന്ന ചിത്രം തനിക്ക് എന്നും സ്പെഷ്യലാണെന്നും, കാരണം, കോവിഡ് കാലഘട്ടത്തിൽ സിനിമകൾ റിലീസ് ചെയ്യാൻ പോലും ആളുകൾ മടിച്ചു നിന്ന സാഹചര്യത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് മാസ്റ്ററെന്നും അദ്ദേഹം പറയുന്നു. ജനങ്ങളെ വീണ്ടും തീയേറ്ററുകളിലേക്കെത്തിക്കുകയും ഇന്ഡസ്ട്രിക്ക് പുതുജീവൻ സമ്മാനിക്കുകയും ചെയ്ത ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ് നായകനായെത്തിയ ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് മക്കൾ സെൽവൻ വിജയ് സേതുപതിയും നായികാ വേഷം ചെയ്തത് മാളവിക മോഹനനുമാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിൽ ദളപതി വിജയ് ആയിരിക്കും നായക വേഷം ചെയ്യുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വാർത്തകൾ പറയുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.