മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഉള്ള നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ തമിഴിലും ധനുഷിനൊപ്പം അഭിനയിച്ച വെട്രിമാരൻ ചിത്രമായ അസുരനിലൂടെ കയ്യടി നേടിയെടുത്തിരിക്കുകയാണ് ഈ താരം. ഈ ക്രിസ്മസിന് മഞ്ജു നായികാ വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതി പൂവൻ കോഴി റിലീസ് ചെയ്യും. അത് കൂടാതെ അടുത്ത മാസം സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, മാർച്ചിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയും മഞ്ജു അഭിനയിച്ചു റിലീസ് ചെയ്യും. ഇത് കൂടാതെ സണ്ണി വെയ്ൻ നായകനായ പുതിയ ഹൊറർ ചിത്രം, സനൽ കുമാർ ശശിധരന്റെ കയറ്റം എന്നിവയും മഞ്ജു വാര്യർ ചിത്രങ്ങളായി ഒരുങ്ങുകയാണ്.
ഇപ്പോഴിതാ അടുത്തിടെ നടത്തിയ ഒരു മാധ്യമ അഭിമുഖത്തിൽ തന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ സ്വാധീനം ചെലുത്തിയ പുരുഷൻ ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. തന്റെ അച്ഛൻ ആണ് ആ പുരുഷൻ എന്നും എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും എന്നും മഞ്ജു വാര്യർ പറയുന്നു. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ് എന്ന് പറഞ്ഞ മഞ്ജു അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട് എന്നും കൂട്ടിച്ചേർത്തു. തന്റെ അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ് എന്നതും മഞ്ജു ഓർമിക്കുന്നു. അതിൽ അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത് എന്നതും മഞ്ജു വാര്യർ എടുത്തു പറയുന്നു.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.