[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രണ്ടാമൂഴം കേസ്; എം ടി വാസുദേവൻ നായർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു വി എ ശ്രീകുമാർ മേനോൻ

രണ്ടാമൂഴം എന്ന ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവൻ നായർ എഴുതി നൽകിയത് വി എ ശ്രീകുമാർ മേനോൻ എന്ന സംവിധായകന് ആണ്. എന്നാൽ കരാർ പ്രകാരം ഉള്ള സമയത്തു ശ്രീകുമാർ മേനോന് ഈ ചിത്രം ആരംഭിക്കാൻ സാധിക്കാത്തതു കൊണ്ട് അദ്ദേഹത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപെട്ടു എന്നും അതിനാൽ തിരക്കഥ തിരികെ വേണം എന്ന് ആവശ്യപ്പെട്ടു എം ടി വാസുദേവൻ നായർ കോടതിയിൽ എത്തി. കീഴ്‌ക്കോടതികളിൽ ഒക്കെ എം ടി ക്കു അനുകൂലമായ വിധി ആണ് വന്നത് എങ്കിലും ഈ പ്രശ്‌നത്തിന് അന്തിമമായി ഒരു തീരുമാനം എവിടെയും ഉണ്ടായില്ല. ഇപ്പോഴിതാ ഈ കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ.

ഈ വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാർ മേനോൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഇപ്പോൾ സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്. കരാർ പ്രകാരം രണ്ടു കോടി രൂപ എം ടിക്ക് നൽകിയിട്ടുണ്ട് എന്നും അത് കാണാതെ ആണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്നും ശ്രീകുമാർ മേനോൻ ആരോപിക്കുന്നു. തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം..ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.