[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എനിക്കൂടെ ആഗ്രഹമായിപ്പോയി അനുശ്രീയുടെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിന്: മഞ്ജു വാര്യർ

മഞ്ജു വാര്യർ, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യമായാണ് അനുശ്രീയും- മഞ്ജു വാര്യരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. പ്രതി പൂവൻ കോഴി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ ഇരുവരുടെ എല്ലാ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

അനുശ്രീ തന്റെ ഏറ്റവും വലിയ ആഗ്രഹം ഒൺലുക്കേഴ്‌സ് മീഡിയ നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയപ്പോൾ മഞ്ജു വാര്യരുടെ രസകരമായ കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താൻ കടുത്ത സൂര്യ ആരാധികയാണെന്ന് എല്ലാ അഭിമുഖത്തിൽ അനുശ്രീ പറയുന്ന വാചകമാണ്. സൂര്യയെ കാണുവാൻ ഒരുപാട്‌ അവസരങ്ങൾ ലഭിച്ചിട്ടും ഒരു നായികയായെ സൂര്യയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും പരിചയപ്പെടുകയും ചെയ്യുള്ളു എന്ന ആഗ്രഹമുള്ള വ്യക്തിയാണ് താനെന്ന് അനുശ്രീ വ്യക്തമാക്കി. സൂര്യയുടെ കൂടെ അഭിനയിക്കുക എന്ന സ്വപ്നമായി നടക്കുന്ന അനുശ്രീയുടെ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് നടി മഞ്ജു വാര്യർ അഭിമുഖത്തിന്റെ ഒടുക്കം ആശംസിക്കുകയുണ്ടായി. അനുശ്രീ സൂര്യയുടെയൊപ്പം എങ്ങനെയെങ്കിലും അഭിനയിക്കുക എന്നത് ഇപ്പോൾ തന്റെയും കൂടെ വലിയ ആഗ്രഹമായി മാറിയിരിക്കുകയാണെന്ന് മഞ്ജു വാര്യർ പറഞ്ഞിരിക്കുകയാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.