[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2019 ഇലെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തു; പട്ടികയിൽ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളും

2019 ഒട്ടേറെ മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായി. വിവിധ ഭാഷകളിൽ ആയി ഒട്ടേറെ മികച്ച ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തി എന്ന് മാത്രമല്ല അവയിൽ പലതും വലിയ വിജയങ്ങളും ആയി മാറി. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ആയിരുന്നു അവയെല്ലാം എന്നതും എടുത്തു പറയണം. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും മികച്ച പത്തു ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഐ എം ഡി ബി. ആസ്വാദകരുടെ റേറ്റിംഗ് അനുസരിച്ചാണ് ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് ഈ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത് മമ്മൂട്ടി നായകനായ റാം സംവിധാനം ചെയ്ത തമിഴ് ചിത്രമായ പേരന്പ് ആണ്. അതുപോലെ ഈ പട്ടികയിൽ ഒരൊറ്റ മലയാള ചിത്രം മാത്രമേ ഉള്ളു. അത് പത്താം സ്ഥാനത്തു എത്തിയ മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ്.

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനം സംരംഭം കൂടിയാണ് ലൂസിഫർ. ഈ പട്ടികയിൽ ആകെ ഉള്ള മാസ്സ് എന്റെർറ്റൈനെർ ആണ് ലൂസിഫർ എന്നതും ഈ നേട്ടത്തിന് തിളക്കമേറ്റുന്നു. ഈ ലിസ്റ്റിൽ ഉള്ള മറ്റു എട്ടു ചിത്രങ്ങൾ ഉറി, ഗല്ലി ബോയ്, ആർട്ടിക്കിൾ 15, ചിച്ചോരെ, സൂപ്പർ 30, ബദ്‌ലാ, ദി താഷ്കന്റ് ഫയൽസ്, കേസരി എന്നിവയാണ്. 9.2 റേറ്റിങ് നേടിയാണ് പേരന്പ് ഒന്ന സ്ഥാനത്തു എത്തിയത് എങ്കിൽ ഒരു മാസ്സ് ചിത്രമായിട്ടും 7.5 റേറ്റിങ് നേടിയാണ് ലൂസിഫർ പത്താം സ്ഥാനത്തു എത്തിയത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്‌ഹായ് അന്താരാഷ്ട്ര മേളയിലുമുൾപ്പെടെ നിരൂപകപ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണ് പേരന്പ്. ലൂസിഫർ ആവട്ടെ മലയാള സിനിമയിൽ ആദ്യമായി ഇരുനൂറു കോടി ബിസിനസ്സ് നടത്തിയ ചിത്രം കൂടിയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.