തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ. അദ്ദേഹം ധനുഷിനൊപ്പം ഒന്നിച്ചപ്പോൾ ഒക്കെ നമ്മുക്ക് ലഭിച്ചിട്ടുള്ളത് ക്ലാസിക് സിനിമകൾ ആണ്. ഇവർ അവസാനം ഒന്നിച്ച വട ചെന്നൈ എന്ന ചിത്രവും വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. മൂന്നു ഭാഗങ്ങൾ ആയി ഒരുക്കുന്ന വട ചെന്നൈയുടെ ആദ്യ ഭാഗം മാത്രം ആണ് റിലീസ് ചെയ്തത്. വട ചെന്നൈ രണ്ടാം ഭാഗം ചെയ്യുന്നതിന് മുൻപ് ധനുഷ്- വെട്രിമാരൻ ടീം മറ്റൊരു ചിത്രം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. അസുരൻ എന്നാണ് ഇവരുടെ പുതിയ ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ അധികം വൈകാതെ ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ആരാണെന്ന വിവരവും ധനുഷ് പുറത്തു വിട്ടിരിക്കുകയാണ്.
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായിരിക്കും അസുരൻ. മഞ്ജു വാര്യരെ പോലെയുള്ള പ്രതിഭാ ധനയായ ഒരു നടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആവേശത്തോടെ താൻ കാത്തിരിക്കുകയാണ് എന്നും അവരിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടെന്നും ധനുഷ് തന്റെ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചു. ഏതായാലും ധനുഷ്- വെട്രിമാരൻ ടീമിന്റെ ചിത്രത്തിൽ മഞ്ജു വാര്യർ കൂടി എത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഏറെ വർധിച്ചിരിക്കുകയാണ്. ബാലാജി മോഹൻ ഒരുക്കിയ മാരി 2 ആയിരുന്നു ധനുഷിന്റെ തൊട്ടു മുൻപത്തെ റിലീസ്. ടോവിനോ തോമസ് വില്ലനും സായി പല്ലവി നായികയുമായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയമായി അറിയിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.