തമിഴകത്തിന്റെ സൂപ്പർ താരമായ രജനികാന്തും തമിഴിലെ സൂപ്പർ സംവിധായകനായ മണി രത്‌നവും അവസാനമായി ഒന്നിച്ചത് 1991 ഇൽ റിലീസ് ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ്. രജനികാന്ത്, മമ്മൂട്ടി, ശോഭന, അരവിന്ദ് സ്വാമി, ഭാനുപ്രിയ, ശ്രീവിദ്യ തുടങ്ങി ഒരു വലിയ താരനിരയെ അണിനിരത്തി മണി രത്‌നം ഒരുക്കിയ ദളപതി സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ദളപതി റിലീസ് ചെയ്ത് നീണ്ട 31 വർഷങ്ങൾക്ക് ശേഷം മണി രത്‌നം- രജനികാന്ത് ടീം വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തകളാണ് വരുന്നത്. ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭ്യമല്ലെങ്കിലും, ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്തതിന് ശേഷം ഈ രജനികാന്ത് ചിത്രത്തിന്റെ പണിപ്പുരയിലേക്കു മണി രത്‌നം കടക്കുമെന്നാണ്. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രജനികാന്ത്.
ജയിലറിന് ശേഷം ഡോൺ ഒരുക്കിയ സിബി ചക്രവർത്തി ചെയ്യാൻ പോകുന്ന ചിത്രത്തിലാവും രജനികാന്ത് അഭിനയിക്കുക എന്നാണ് സൂചന. അത് കൂടാതെ തന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന ചിത്രവും രജനികാന്ത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും പൂർത്തിയാക്കിയതിന് ശേഷമായിരിക്കും രജനികാന്ത് മണി രത്‌നം ചിത്രം ചെയ്യുക എന്നാണ് വാർത്തകൾ പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും. മണി രത്‌നത്തിന്റെ ഏറ്റവും പുതിയ റിലീസായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി മുന്നേറ്റം തുടരുകയാണ്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.